തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരെയുള്ള നടപടിയിൽ പക്ഷഭേദമെന്ന് ആരോപണം. 2021-22, 22-23 വർഷങ്ങളിൽ നടന്ന പരീക്ഷയിൽ ചില വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചിരുന്നു. ഇത്തരം പിഴവുകളിൽ അദ്ധ്യാപകർക്കെതിരെ പരീക്ഷാവിഭാഗം നടപടിയെടുക്കാറുണ്ട്. 38 അദ്ധ്യാപകർക്കെതിരെയുള്ള നടപടി ശുപാർശയിൽ 11 അദ്ധ്യാപകർക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജിന് ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സമഗ്രാന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജന.സെക്രട്ടറി എസ്.മനോജും അറിയിച്ചു.