ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രം, എസ്.എൻ.വി ഗ്രന്ഥശാല, ഐശ്വര്യ ബാലവേദി, ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല കൂട്ടായ്മയുടെ സമാപനം ഇന്ന് വൈകിട്ട് 3ന് മുരുക്കുംപുഴ ഹൈസ്കൂളിൽ നടക്കും. സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുദേവ ദർശന പഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ചെമ്പഴന്തി ഗുരുകുലം സ്വാമി അഭയാനന്ദ, മുരുക്കുംപുഴ ഇടവക വികാരി ഫാദർ ഡോ.ജോർജ് ഗോമസ്, പാണൂർ മുസ്ലിം ജമാഅത്ത് മുഖ്യ ഇമാം എച്ച്.ഷഹീർ മൗലവി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ കേന്ദ്രം ചെയർമാൻ ഡോ.പി.വിശ്വനാഥൻ നായർ, ഹൈസ്കൂൾ മാനേജർ അഡോൾഫ് ലോപ്പസ്, ഹെഡ്‌മാസ്റ്റർ അനിൽകുമാർ.ജി, ഐശ്വര്യ,​ ബാലവേദി പ്രസിഡന്റ് അനുജിത്ത്.ആർ, സെക്രട്ടറി ശിവാനി.എസ്.എസ് ഗുരുദേവ ദർശന പഠന കേന്ദ്രം സെക്രട്ടറി എ. ലാൽസലാം,​ ഐശ്വര്യ ബാലവേദി ഡയറക്ടർ ഡോ.ആനിറ്റിഷ ജറാൾഡ് എന്നിവർ പങ്കെടുക്കും.