hi

വെഞ്ഞാറമൂട്: ലോകം മുഴുവൻ മലയാളി നഴ്സുമാരുടെ പ്രവർത്തനം നിറഞ്ഞുനിൽക്കുകയാണെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോക്ടർ കെ.കെ.മനോജൻ പറഞ്ഞു.നഴ്സസ് ഡേയോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും ശ്രീ ഗോകുലം നഴ്സിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച നഴ്സസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ,സൂപ്രണ്ട് ഡോ.നന്ദിനി,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ മീരാ കെ.പിള്ള,പ്രൊഫസർ ഡോ.ഭാസി,ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി.പി.ബേബി എന്നിവർ പങ്കെടുത്തു.മികച്ച പ്രവർത്തനം കാഴ്ചവച്ച നഴ്സുമാരെ ആദരിച്ചു.