ആറ്റിങ്ങൽ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണയും 100 ശതമാനം വിജയം നേടി ആറ്റിങ്ങൽ ക്രൈസ്റ്റ് നഗർ പബ്ലിക് സ്‌കൂൾ. 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഏഴു കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ1 കരസ്ഥമാക്കി. 57 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും അഞ്ചു കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ദേവനന്ദ എ 99.6ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. സ്‌കൂൾ മാനേജർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി.എം.ഐ, മുൻ പ്രിൻസിപ്പാൾ ബിജു പാലമറ്റം സി.എം.ഐ നിയുക്ത പ്രിൻസിപ്പാൾ ഫാ. ജോമോൻ അഗസ്റ്റിൻ എന്നിവർ വിജയികളെ അനുമോദിച്ചു.