വട്ടപ്പാറ: സി.ബി.എസ്.ഇ പരീക്ഷയിൽ നൂറുമേനിയുടെ വിജയം ആവർത്തിച്ച് ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ദേശീയ തലത്തിൽ 98.4 ശതമാനം മാർക്കോടുകൂടി മെഹിറ ഷിഹാബുദീൻ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. പത്തു കുട്ടികൾ 90ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 37കുട്ടികൾ പരീക്ഷ എഴുതിയതിൽ 29 പേർക്ക് ഡിസ്റ്റിംഗ്ഷനും 8 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി. മെഹിറാ ഷിഹാബുദീൻ ഐ.ടി യ്ക്കും കണക്കിനും നൂറിന് നൂറു നേടി. സി.എ പാർവതിയ്ക്ക് മലയാളത്തിനു നൂറിന് നൂറു ലഭിച്ചു. എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജർ റവ. ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, പ്രിൻസിപ്പൽ രോഹിണി വി.എൽ തുടങ്ങിയവർ അഭിനന്ദിച്ചു.