ss

ജീവിതത്തിലെ പോലെ സിനിമയിലും അച്ഛനും മകനുമായി ടി.ജി. രവിയും ശ്രീജിത്ത് രവിയും എത്തുന്നു. ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇരുവരും നായകൻമാരായാണ് എത്തുന്നത്. ഇതാദ്യമായാണ് ഇരുവരും അച്ഛനും മകനുമായി സിനിമയിൽ എത്തുന്നത്. നീലാംബരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദനും മുരളി നീലാംബരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖമായിരിക്കും. ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ സമൂഹമാദ്ധ്യമത്തിൽ ഇടം പിടിച്ചു. തൃശൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്കാണ് മുൻഗണന. അതേസമയം ശ്രീജിത് രവിയുടെ ഇളയമകൻ ഋതുൺജയ് ശ്രീജിത്ത് പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.ഈ ചിത്രത്തിൽ ശ്രീജിത്ത് രവിയും അഭിനയിച്ചിരുന്നെങ്കിലും ഇരുവരും അച്ഛനും മകനുമായല്ല എത്തിയത്.