തിരുവനന്തപുരം: ഇന്ന് രാവിലെ പത്തിന് ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിംഗപ്പൂരിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാവും. കാര്യമായ അജൻഡകളില്ലാത്തതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം വേണ്ടെന്നു വച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ കാര്യമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പാടില്ല.അതിനാൽ ഇന്നത്തെ യോഗത്തിലും അജൻഡകളില്ലെന്നാണ് സൂചന. ജൂൺ നാലിന് വോട്ടെണ്ണൽ കഴിഞ്ഞാലും ആറുവരെ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും.