bhadra-j

ചിറയിൻകീഴ്: കീഴാറ്റിങ്ങൽ മദർ ഇന്ത്യ ഇന്റർനാഷണൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വിജയം. 22 പേർ പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസിൽ 14 പേർക്ക് ഡിസ്റ്റിംഗ്ഷനും 8 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. നിധി ദിപുലാൽ, ഭദ്ര.ജെ (സയൻസ് വിഭാഗം) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 59 പേർ പരീക്ഷ എഴുതിയ പത്താം ക്ലാസിൽ 28 പേർക്ക് ഡിസ്റ്റിംഗ്ഷനും 31 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 97 ശതമാനം മാർക്കോടെ ലക്ഷ്മികൃഷ്ണ ഒന്നാം സ്ഥാനം നേടി. അഭിനന്ദന ചടങ്ങിൽ ചെയർമാൻ എസ്. മണികണ്ഠൻ, പ്രിൻസിപ്പൽ ലിജി ജോഷ്വ, വൈസ് പ്രിൻസിപ്പാൾ രശ്മി. ആർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.