lulu

തിരുവനന്തപുരം: ആഗോള ഫാഷൻ ട്രെൻഡുകളെയും ബ്രാൻഡുകളെയും അണിനിരത്തി നടത്തുന്ന ലുലു ഫാഷൻ വീക്കിന് ഇന്ന് തുടക്കമാകും.19 വരെ വൈകിട്ട് 6 മുതലാണ് ഫാഷൻ ഷോ. ഇന്ന് വൈകിട്ട് 6ന് ലുലുമാളിൽ നടക്കുന്ന ചടങ്ങിൽ മിസ് ഗ്രാൻഡ് ഇന്ത്യ പ്രാച്ചി നാഗ്പാൽ ഫാഷൻ ഷോ ഉദ്ഘാടനം ചെയ്ത് റാംപിലെത്തും. പ്രമുഖ ബ്രാൻഡുകൾ,ഫാഷൻ ഡിസൈനർമാർ,സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുക്കും. ലൂയി ഫിലിപ്പ്,ക്രോയ്ഡൺ യു.കെ,സിൻ ഡെനിം എന്നിവയടക്കമുള്ള ബ്രാൻഡുകളുമായി സഹകരിച്ച് പെപ്പെ ജീൻസ് ലണ്ടനാണ് ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത്. മുപ്പതിലധികം ഫാഷൻ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അറുപത് വയസ് പിന്നിട്ടവരുടെ പ്രത്യേക ഫാഷൻഷോയും നടക്കും.

മുംബയിലെ പ്രമുഖ കൊറിയോഗ്രാഫർ ഷാക്കീർ ഷെയ്ഖ് ഷോകൾക്ക് നേതൃത്വം നൽകും.ഫാഷൻ രംഗത്തെ ട്രെൻഡുകൾ ചർച്ച ചെയ്യുന്ന ഫാഷൻ ഇൻഫ്ലുവൻസർ ടോക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ഫാഷൻ രംഗത്തെ സംഭാവനകൾ മുൻനിറുത്തിയുള്ള ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകൾക്കുള്ള എക്സ്ക്ലൂസീവ് ഫാഷൻ അവാർഡുകളും നൽകും. ഫാഷൻ വീക്കിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ ഏറ്റവും പുതിയ സ്പ്രിംഗ്/ സമ്മർ വസ്ത്രങ്ങളുടെ പ്രദർശനവും സ്പെഷ്യൽ ഡിസ്കൗണ്ട് ഓഫറും ഒരുക്കിയിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഷീജേഷ് പാലയ്ക്കൽ, ആർ.എൽ.ആദർശ്,ലുലു മാൾ മാനേജർ അഖിൽ കെ.ബെന്നി,ലുലു ഹൈപ്പർ മാർക്കറ്റിംഗ് മാനേജർ വിഷ്ണു വിജയൻ, ഷോ കൊറിയോഗ്രാഫർ ഷാക്കീർ ഷെയ്ഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ക്യാപ്ഷൻ: തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ലുലു ഫാഷൻ വീക്കിന്റെ ഭാഗമായി നടന്ന ഗ്രാഫിറ്റി ലോഗോ ലോഞ്ച്. ലുലു റീട്ടെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഷീജേഷ് പാലയ്ക്കൽ,ആർ.എൽ.ആദർശ്, ലുലു മാൾ മാനേജർ അഖിൽ കെ.ബെന്നി, ലുലു ഹൈപ്പർമാർക്കറ്റ് മാർക്കറ്റിംഗ് മാനേജർ വിഷ്ണു വിജയൻ,അസിസ്റ്റന്റ് ബയിംഗ് മാനേജർ വിജയ് കൃഷ്ണൻ, ഫാഷൻ ബയർമാരായ ഷിജിൻ ജെ.അറയ്ക്കൽ,പ്രിയങ്ക ബാബു,ശ്രുതി ശങ്കർ, ഷോ കൊറിയോഗ്രാഫർ ഷാക്കിർ ഷെയ്ഖ് തുടങ്ങിയവർ സമീപം