നെടുമങ്ങാട്: സെന്റർ ഫോർ കൊമേഴ്‌സ് അക്കാഡമി ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് സത്രം ജംഗ്‌ഷനിലെ സോപാനം ഐ.ടി മിഷനിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും.ഹയർ സെക്കൻഡറി ടീച്ചേഴ്സ് ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സ്റ്റേറ്റ് കോഓർഡിനേറ്റർ എ.ഷിഹാബ് ക്ലാസ് നയിക്കും.എസ്.എസ്.എൽ.സി, പ്ലസ്‌ടു കഴിഞ്ഞവർക്ക് പങ്കെടുക്കാം.കൊമേഴ്‌സ്,ഹ്യുമാനിറ്റീസ് ക്ളാസുകളിൽ പ്രവേശനം നേടുന്നവർക്ക് സി ഡിറ്റിന്റെ ഡി.സി.എ,ഡി.സി.എഫ്.എം,ടാലി കോഴ്‌സുകളിലൊന്നിൽ സൗജന്യ പ്രവേശനം.ഫോൺ: 9400361410, 9446705551.