നെടുമങ്ങാട്: കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ (മഞ്ച,നെടുമങ്ങാട്) പൂർവ വിദ്യാർത്ഥി സംഗമം മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.മഹേഷിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.രേണുക സോണി.എൽ.ആർ സ്വാഗതം പറഞ്ഞു.അലുമ്നി സെക്രട്ടറി അനില.ആർ നന്ദി പറഞ്ഞു.കലാലയ അനുഭവ വിവരണവും കലാപരിപാടികളും അരങ്ങേറി.