വെള്ളറട: ലോക നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ കാരക്കോണം സി.എസ്.ഐ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഓവറോൾ കിരീടം നേടി. മേയ് 5ന് തുടങ്ങിയ മത്സരങ്ങൾ 12ന് ആണ് സമാപിച്ചത്.ജിവനക്കാരുടെ വിഭാഗത്തിൽ നഴ്സിംഗ് സ്കൂളിനും കോളേജിനും മൂന്നാം സ്ഥാനം ലഭിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രക്തദാനവും സംഘടിപ്പിച്ചിരുന്നു. കാരക്കോണം സി.എസ്.ഐ നഴ്സിംഗ് കോളേജിലെ അലീന മരിയയെ കലാതിലകമായി തിരഞ്ഞെടുത്തു.