വടകര: അഴിയൂർ ചുങ്കത്ത് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വീട് കുത്തി തുറന്ന് പണവും സ്വർണാഭരണവും കവർന്നു. കഴിഞ്ഞ ദിവസം അർധരാത്രി റബീ നാസിൽ മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. 1.45 ലക്ഷം രൂപയും , ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും മോഷണം പോയിട്ടുണ്ട്. വീടിൻ്റെ മുൻഭാഗത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. പുലർച്ച വീട്ടുകാർ ഉണർന്നപ്പോഴാണ് പണവും സ്വർണാഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ചോമ്പാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.