waste

കാട്ടാക്കട: ആമച്ചൽ നാഞ്ചല്ലൂർ ഏലായിൽ നഗരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതിയുയരുന്നു.പുൽകൃഷിയുടെ മറവിലാണ് വ്യാപകമായി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ എത്തിച്ച് മാലിന്യങ്ങൾ മറവുചെയ്യുന്നത്. മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ് കർഷകർ.പ്രദേശത്ത് ഈച്ച ശല്യവും രൂക്ഷമാണ്.ഈ വിഷയത്തിൽ പഞ്ചായത്തും ആമച്ചൽ ആശുപത്രിയും കാട്ടാക്കട കൃഷിഭവനും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.