തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2024-25 അധ്യയന വർഷത്തേക്കുള്ള അഫിലിയേഷനും അഫിലിയേഷൻ പുതുക്കുന്നതിനുമായി സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്മെന്റ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.പുതിയ കോളേജുകൾ തുടങ്ങാൻ സർവകലാശാലയിൽ നിന്നും നിരാക്ഷേപപത്രം ലഭിച്ചവർക്ക് എ.ഐ.സി.ടി.ഇയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അഫിലിയേഷന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയും ഇൻസ്‌പെക്‌ഷൻ ഫീസും സർവകലാശാല പോർട്ടലിൽ 23 വരെ നൽകാം. വെബ്സൈറ്റ്- www.ktu.edu.in