തിരുവനന്തപുരം: പത്തൊമ്പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ സലിൻ മാങ്കുഴിക്ക്.തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ച് സലിൻ എഴുതിയ എതിർവാ എന്ന നോവലിനാണ് അവാർഡ്. 26ന് വെള്ളനാട് സൈക്കോ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടർ ഡോ. എൽ.ആർ മധുജൻ അറിയിച്ചു.