തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാനും നിർദ്ദേശമുണ്ട്. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു