പള്ളിക്കൽ:മടവൂർ പഞ്ചായത്തിൽ സി.ഡി.എസ് തലത്തിൽ കുടുംബശ്രീ സംഘടിപ്പിച്ച അയൽക്കൂട്ടം,ഓക്സീ ഗ്രൂപ്പുകളുടെ കലാവിരുന്നായ അരങ്ങ് പ്രോഗ്രാം മണ്ടക്കാട് എൻ.എസ്.എസ് കരയോഗഹാളിൽ സി.ഡി.എസ് ചെയർപേഴ്സൻ ശാന്തിമോൾ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡി. ദീപ,ചന്ദ്രലേഖ,ഫസീലബീവി തുടങ്ങിയവർ പങ്കെടുത്തു.