ചിത്രീകരണം ജൂലായിൽ
ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രം നിതീഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്നു. ജൂലായിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. സൈജു കുറുപ്പ് , അജുവർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ, ക്യാരക്ടർ പുറത്തിറങ്ങി. അതേസമയം ഇന്ദ്രജിത്തും വിജയ് ബാബും കഴിഞ്ഞദിവസം പങ്കുവച്ച ഒരു പത്രവാർത്തയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയായിരുന്നു ഇരുവരും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. സ്വർണനിറം കുടത്തിന്റെ ചിത്രവും ഇൗ തങ്കക്കുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് ആറ് മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പും പോസ്റ്റിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ദ്രജിത്തും വിജയ് ബാബുവും നടത്തുകയും ചെയ്തു.
അതേസമയം മാരിവില്ലിൻ ഗോപുരങ്ങൾ ആണ് ഇന്ദ്രജിത്ത് നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അരുൺ ബോസ് ആണ് സംവിധാനം. സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റു താരങ്ങൾ.