ശ്രീലങ്കയിൽ അവധി ആഘോഷിച്ച് നടി അന്ന രേഷ്മ രാജൻ. ഗ്ളാമറസ് ലുക്കിൽ അന്ന തിളങ്ങുന്നുവെന്ന് ആരാധകർ. തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് ശ്രീലങ്കയിൽ അവധി ആഘോഷിക്കുകയാണ് താരം. പിങ്ക് നിറം ഒൗട്ട് ഫിറ്റ് ധരിച്ച് ഗ്ളാമറസ് ലുക്കിൽ തിളങ്ങി നിൽക്കുന്ന അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. സിനിമയിലും ഇത്തരം വേഷങ്ങളിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ശ്രീലങ്കയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തുകഴിഞ്ഞു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് അന്ന ഇപ്പോഴും അറിയപ്പെടുന്നത്. ഇതിനുശേഷം നിരവധി സിനിമകൾ ചെയ്തെങ്കിലും ലിച്ചിയോളം മറ്റു കഥാപാത്രങ്ങൾ എത്തിയില്ല. മോഹൻലാലിന്റെ നായികയായി വെളിപ്പാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷത്തിലും അഭിനയിച്ചു.
കുടുംബസ്ത്രീയും കുഞ്ഞാടും ആണ് അന്ന നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ. പൂർവ വിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് പ്രമേയം.