പാലോട്: കൊൽക്കത്തയിൽ നടക്കുന്ന അമാദർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ബൂമറാങ് ഷോർട്ട് ഫിലിം സെലക്ഷൻ നേടി. മികച്ച ഹ്രസ്വചിത്രം,കഥ, തിരക്കഥ, ചിത്രസംയോജനം,പശ്ഛാത്തല സംഗീതം,ബാലതാരം,ശബ്ദമിശ്രണം എന്നീ ഇനങ്ങളിലാണ് ബൂമറാങ് മത്സരിക്കുന്നത്.സിദ്ദിഖ് പ്രിയദർശിനിയുടെ കഥക്ക് വിജിത്താടിക്കാരൻ തിരക്കഥയെഴുതി അനന്ദു നെടുമങ്ങാടാണ് ബൂമറാങ് സംവിധാനം ചെയ്തിരിക്കുന്നത്.