ss

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽകി 2898 എഡി എന്ന ചിത്രത്തിന്റെ കന്നട, ഹിന്ദി പതിപ്പുകളിൽ ദീപിക പദുകോൺ ഡബ്ബ് ചെയ്തു. ബോളിവുഡ് താരം ദീപിക പദുകോൺ ആദ്യമായാണ് കന്നടയിൽ ഡബ്ബ് ചെയ്യുന്നത്. ദീപികയും ദിഷ പഠാനിയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ എന്ന കന്നട ചിത്രത്തിലൂടെയാണ് ദീപിക പദുകോൺ വെള്ളിത്തിരയിൽ എത്തുന്നത്. അതേസമയം ഇൗവർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം വിവിധ ഭാഷകളിലായാണ് എത്തുന്നത്. സയൻസ് ഫിക്ഷൻഗണത്തിൽപ്പെടുന്ന ചിത്രം ജൂൺ 27ന് റിലീസ് ചെയ്യും.