കല്ലറ: കേരള യൂണിവേഴ്സിറ്റി ഈ വർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സുകളിൽ വിവിധ കോളേജുകളിൽ അഡ്മിഷൻ നേടുന്നത് സംബന്ധിച്ച എല്ലാവിധ സംശയനിവാരണത്തിനും സഹായത്തിനുമായി കല്ലറ യു.ഐ.ടി യുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഡെസ്ക് കല്ലറ ഗ്രന്ഥ ശാലയിൽ പ്രവർത്തനം ആരംഭിച്ചു.പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.ഡിഗ്രി അഡ്മിഷന് ഈ വർഷം മുതൽ പ്രായപരിധി ഇല്ല.ഫോൺ: 9946844058, 9048330343.