വക്കം: മണമ്പൂർ പഞ്ചായത്തിലെ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള ആലോചനാ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു.ബി,ഹെൽത്ത് സൂപ്പർ വൈസർ ബൈജു.ആർ,ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ജീവനക്കാർ,അങ്കണവാടി,ആശാ വർക്കർമാർ,ഹരിതകർമ്മസേന തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.