വക്കം: മണമ്പൂർ പഞ്ചായത്ത് 13 -ാം വാർഡിൽ മാടൻകാവ് ട്രാൻസ്ഫോർമറിന് സമീപം പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് വർക്കല വി.എസ്.ലാൻഡിൽ അമലിൽ നിന്ന് 10,000 രൂപ പഞ്ചായത്ത് പിഴ ഈടാക്കി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി ഉദ്യോഗസ്ഥർ,കടയ്ക്കാവൂർ പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് നടപടി സ്വീകരിച്ചത്.പരിശോധന തുടരുമെന്നും മാലിന്യം നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് പറഞ്ഞു.