വർക്കല: വൃദ്ധയുടെ സ്വർണമാല കവർന്നതായി പരാതി.കരുനിലക്കോട് ആലുവിള വിപഞ്ചികയിൽ അയിഷയുടെ (72) കഴുത്തിൽ കിടന്ന ഒരു പവന്റെ മാലയാണ് കവർന്നത്.ബുധനാഴ്ച രാവിലെ 5.15ഓടെയാണ് സംഭവം.പൂജയ്ക്ക് വിളക്ക് ഒരുക്കുന്നതിനായി അയിഷ രാവിലെ കിണറ്റിൻകരയിൽ നിന്ന് വെള്ളം കോരുകയായിരുന്നു.മതിൽ ചാടി കടന്നെത്തിയ മോഷ്ടാവ് നിമിഷനേരം കൊണ്ട് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞു. വൃദ്ധയുടെ പരാതിയിന്മേൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൃദ്ധ ഒറ്റയ്ക്കാണ് താമസം. മക്കൾ വിദേശത്താണ്.