
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ 30 കോടി അനുവദിച്ചു. ഒൻപതു കോടി ഓവർ ഡ്രാഫ്ടു കൂടിയെടുത്ത് ആദ്യഗഡു ശമ്പള വിതരണം നടത്താനാണ് മാനേജ്മെന്റ് ശ്രമം. പണം സർക്കാർ അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്ക് എത്തിയാലുടൻ ഒ.ഡിയെടുത്ത് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം എത്തിക്കും.