കാട്ടാക്കട:മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന കാട്ടാക്കട മാത കോളേജ് ഒഫ് മെഡിക്കൽ ടെക്നോളജുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ സിന്ധു മോൾ മുഖ്യാതിഥിയായി. മാനേജിംഗ് ഡയറക്ടർ ജിജി ജോസഫ്,ഹെലൻസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ ജ്യോതിഷ് സുഭാഷ്,അദ്ധ്യാപകരായ അഖിൽ,ഗായത്രി,നിഷ,രേഷ്മ,പ്രിയ,ജയസുധ,പ്രോഗ്രാം കോഡിനേറ്റർ അലക്സ്,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ സിന്ധു മോൾക്ക് സ്നേഹാദരവും നൽകി.