തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തിൽ നേരിട്ട് പങ്കെടുക്കും. ജൂൺ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങിയശേഷം ഇടയ്ക്ക് ലോകകേരള സഭയ്ക്കായി നിറുത്തിവച്ച് പിന്നീട് പുനരാരംഭിക്കുന്ന തരത്തിലാവും ഷെഡ്യൂൾ. നിയമസഭാ സമ്മേളനം ജൂലായ് അവസാനം വരെ നീളും. വരൾച്ച മൂലം കർഷകർ നേരിടുന്ന പ്രതിസന്ധിയും യോഗത്തിൽ പരിഗണിച്ചേക്കും.