കിളിമാനൂർ: കനത്തമഴയിലും കാറ്റിലും മരം കടപുഴകി വീട് തകർന്നു.ന​ഗരൂർ വെള്ളം കൊള്ളി ​ഗേറ്റുമുക്കിൽ ലക്ഷ്മിയുടെ കൊച്ചുവിള വീടിന് മുകളിലേക്കാണ് മരം വീണത്.ചൊവ്വാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് പെയ്ത കാറ്റിലാണ് മരം ഓടും ആസ്ബസ്റ്റോസും മേഞ്ഞ കാലപ്പഴക്കം ചെന്ന വീടിന് മുകളിലേക്ക് പതിച്ചത്. ഈ സമയം ലക്ഷ്മി വീട്ടിനുള്ളിലുണ്ടായിരുന്നു.ശബ്ദം കേട്ട് ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു.ആസ്ബസ്റ്റോസിന്റെ മദ്ധ്യഭാ​ഗം രണ്ടായി പിളർന്ന നിലയിലാണ്.പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിട്ടുണ്ട്.