varun

വെള്ളനാട്: പഞ്ചാബിലെ ജോലി സ്ഥലത്ത് ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വാമദേവൻ നായരുടെയും വത്സലകുമാരിയുടെയും മകൻ വരുൺ. വി.നായരുടെ (34) മൃതദേഹം നാളെ സംസ്കരിക്കും. ഇന്ന് വൈകിട്ട് 6.30തോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ വീട്ടിലെത്തിക്കും. ചെ‌ാവ്വാഴ്ച ഉച്ചയോടെ ആണ് അപകടം ഉണ്ടായത്. ഒരു ട്രക്ക് സ്റ്റാർട്ടാക്കി കേടായ ട്രക്ക് ചാർജ് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം ലഭിച്ചത്.