നെയ്യാറ്റിൻകര: കമുകിൻകോട് കുശവൂർ കോട്ടക്കോണം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാഞ്ഞിരംകുളം കാക്കത്തോട്ടം കോളനിയിൽ അപ്പു (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് യുവാവിനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.