പോത്തൻകോട്: മേലെമുക്കിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സെൻ്റർ ഉടമ, അഴൂർ പെരുംകുഴി മുട്ടപ്പലം ആനന്ദരാഗത്തിൽ പാരിജാതൻ (60)നെ പോത്തൻകോട്ടെ കടക്കൊപ്പമുള്ളവാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലെമുക്ക് സ്വദേശി ഫൈസലിൻ്റ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മരിച്ച നിലയിൽ കണ്ടത്. കാർഷിക ഉപകരണങ്ങളും വളങ്ങളും വിത്തും ഉൽപ്പന്നങ്ങളും വിൽക്കുന്ന കട താഴത്തെ നിലയിലാണു് പ്രവർത്തിക്കുന്നത്.അതിനു മുകളിലത്തെ നിലയിലെ മുറിയിലാണ് ഇയാൾ താമസിക്കുന്നത്. പോത്തൻകോട് പൊലിസ് സ്ഥലത്തെത്തി.