വിതുര:വിതുര വികസനസമിതിയും തെക്കൻസ് ഗ്രൂപ്പും ചേർന്ന് 26 വരെ വിതുര മുസ്ലിംജമാഅത്തിന് സമീപം രോഹിണി ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന വിതുര ഫെസ്റ്റിന്റെ ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 30 രൂപയാക്കി കുറച്ചതായി വികസനസമിതി. പ്രസിഡന്റ് മണ്ണറവിജയൻ,ജനറൽസെക്രട്ടറി എസ്.സതീഷ്ചന്ദ്രൻനായർ എന്നിവർ അറിയിച്ചു.