കാട്ടാക്കട:ജീവനം ചർച്ചാവേദിയുടെ 179ാമത് ചർച്ചയും അക്ഷരശ്ലോക മത്സരവും 18ന് വൈകിട്ട് 4ന് കാട്ടാക്കട പങ്കജകസ്തൂരി കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും.പ്രസിഡന്റ് വി.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പങ്കജ കസ്തൂരി എം.ഡി പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദാഘാടനം ചെയ്യും.സെക്രട്ടറി സി.രമാദേവി,ബി.വിജയകുമാരി അമ്മ,കാട്ടാക്കട രവി,അനിൽകുമാർ,ഭഗീരഥിയമ്മ,ഇന്ദിരാദേവി,തച്ചൻകോട് സുധാകരൻ,വെള്ളനാട് കൃഷ്ണൻകുട്ടി നായർ,ഉത്തരംകോട് വിദ്യാധരൻ എന്നിവർ പങ്കെടുക്കും.തുടർന്ന് റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തും.