വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം നടപ്പാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിലേക്ക് അഗ്രിക്കൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കും ഈ മേഖലയിൽ എക്സിക്യൂട്ടിവായി ജോലി ചെയ്യുന്ന ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. admissions.kau.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.വിവരങ്ങൾക്ക് 8547856286,9746932564.അവസാന തീയതി ജൂൺ 11.