1

പോത്തൻകോട്: കാര്യവട്ടം എൽ.എൻ.സി.പി സ്പോർട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പോക്സോ കേസിൽ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സാവന്ദിനെയാണ് (60)​ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്.

കൈയിൽ കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ 10നായിരുന്നു സംഭവം.സയൻസ് ട്യൂഷനെടുക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയായിരുന്നു.അറസ്റ്റുചെയ്ത പ്രതിയെ കഴക്കൂട്ടം പൊലീസ് കോടതിയിൽ ഹാജരാക്കി.