ss

വേറിട്ട ഗെറ്റപ്പിൽ സുരാജ് വെഞ്ഞാറമൂടും വിനായകനും . ഇരുവരും പ്രധാന വേഷത്തിൽ എത്തുന്ന തെക്ക്‌വടക്ക് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡി ചിത്രം എന്ന സൂചന ടീസർ നൽകുന്നു. ഇരുവരും മുഖം തിരിച്ചു നിൽക്കുന്നു.

പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എസ് ഹരീഷിന്റെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ്. എസ്. ഹരീഷാണ് രചന. മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അൻജന ഫിലിപ്പും വി.എം ശ്രീകുമാറും അൻജന തിയേറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സാം സി.എസ്. സംഗീതം ഒരുക്കുന്നു. സുരേഷ് രാജനാണ് ഛായാഗ്രഹണം എഡിറ്റർ കിരൺദാസ്.