വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ നാലുവർഷത്തെ ബിരുദ പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിനായി ഇന്ന് വൈകിട്ട് 7ന് ഓൺലൈനായി ബോധവത്കരണ ക്ലാസ് നടത്തും. കേരള യൂണിവേഴ്സിറ്റി എഫ്.വൈ.യു.ജി.പി കോഓർഡിനേറ്റർ ഡോ.എസ്.സോജു ക്ലാസെടുക്കും.