ഇരുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് കലാഭവൻ പ്രജോദ്. ഇതിന്റെ സന്തോഷം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. 23 വർഷം ഒന്നിച്ചുള്ള ജീവിതം എന്ന കുറിപ്പോടെ ഭാര്യ ലക്ഷ്മി. മക്കളായ ആദിത്യൻ, മാധുരി, ചന്ദ്രധാര എന്നിവരോടൊപ്പമുള്ള കുടുംബചിത്രം പങ്കുവക്കുകയും ചെയ്തു. പ്രജോദും ഭാര്യയും
ചെറുപ്പമായി വരികയാണെന്ന് കമന്റ്. രമേഷ് പിഷാരടി, മിഥുൻ രമേശ്, ബീന ആന്റണി, ദേവി ചന്ദന, ഉമ നായർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ താരങ്ങൾ ആശംസ നേർന്നിട്ടുണ്ട്. മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമയിലൂടെയും ശ്രദ്ധ നേടിയ താരമാണ് കലാഭവൻ പ്രജോദ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രജോദ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഡിക്റ്റടീവിൽ വില്ലൻ വേഷത്തിൽ ഏറെ തിളങ്ങുക തന്നെ ചെയ്തു. പൊലീസ് വേഷങ്ങളാണ് ഏറെയും അവതരിപ്പിച്ചത്.മഹാവീര്യർ, ആക്ഷൻ ഹീറോ ബിജു, 1983, ദ ഗ്രേറ്റ് ഫാദർ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ആക്ഷൻ ഹീറോ ബിജു 2 ആണ് പ്രജോദിന്റെ പുതിയ ചിത്രം. സംവിധായകനായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് പ്രജോദ്.