ജൂൺ 6ന് ചിത്രീകരണം ആരംഭിക്കും

ss

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി ജൂൺ 6 ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും. വില്ലൻ പരിവേഷമുള്ള നായക കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. നിരവധി ലൊക്കേഷനിൽ കൂലിയുടെ ചിത്രീകരണമുണ്ട്. സത്യരാജാണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. പക്കാ മാസ് ആക്ഷൻ ചിത്രമെന്നാണ് ലോകേഷ് കനകരാജ് കൂലിയെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമ്മിക്കുന്നത കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായാണ് ഒരുമിക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിൻ രാജ് , ആക്ഷൻ അൻപറിവ്. അതേസമയം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിലെ രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും റാണ ദഗുബട്ടിയും സുപ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജുവാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ.