തിരുവനന്തപുരം: പേട്ട അമ്പലത്തുമുക്ക് ജംഗ്ഷന് സമീപത്തായി നിയന്ത്രണം വിട്ട കാർ നിറുത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളെ ഇടിച്ചശേഷം മതിലിൽ ഇടിച്ചുനിന്നു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. പേട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് നാലുമുക്കിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ഈ വാഹനം എസ്.എം കാർ ആക്സസറീസിലെത്തിയ അബിയുടെ വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കടയുടമയായ സുനിലിന്റെ ഒമ്നി വാനും ഇടിച്ചിട്ടശേഷം സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കാർ സർവീസ് ചെയ്തുകൊണ്ടിരുന്ന മഹേഷും സമീപത്തായി നിന്ന അബിയും ഇടിയിൽ തെറിച്ചു വീണു. മഹേഷിനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.വാഹനത്തിന്റെ സ്പീഡ് കൂടിയതാണ് അപകടത്തിന് കാരണമായത്.