തിരുവനന്തപുരം: ഇപ്പോഴത്തെ പല ആരോഗ്യപ്രശ്നങ്ങളെയും കൈകാര്യം ചെയ്യാൻ വൺ ഹെൽത്ത് (ഏകാരോഗ്യം) എന്ന ആശയത്തിനു സാധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.പുതിയ കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ വ്യത്യസ്ത ആരോഗ്യ പരിരക്ഷാധാരകളുടെ യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ വാർഷിക കൺവെൻഷനായ ട്രിമ 2024 ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രിമ സംഘാടക സമിതി ചെയർമാനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ, ട്രിമ പ്രസിഡന്റ് സി.പദ്മകുമാർ, സെക്രട്ടറി വിംഗ് കമാൻഡർ രാഗശ്രീ ഡി. നായർ, ഇന്റർനാഷണൽ ട്രേഡ് കൺസൾട്ടന്റ് ജോയിന്റ് സെക്രട്ടറി മോഹനൻ വേലായുധ് എന്നിവർ സംസാരിച്ചു. ടി.എം.എ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ,ഐ.ബി.എസ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ്, കുദറത്ത് എന്നിവർക്ക് ഗവർണർ സമർപ്പിച്ചു.ടി.എം.എ നിംസ് ബെസ്റ്റ് ബി സ്‌കൂൾ അവാർഡിൽ ഡി.സി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ഒന്നാംസ്ഥാനവും ഏഷ്യൻ സ്‌കൂൾ ഒഫ് ബിസിനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.ഐ.എച്ച്.ആർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ഋതു സിംഗ് ചൗഹാൻ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി എന്നിവർ വിശിഷ്ടാതിഥികളാവും.