
തിരുവനന്തപുരം: ടി.കെ.എം.അലുംമ്നി അസോസിയേഷൻ കൊച്ചി ചാപ്റ്റർ പ്രസിഡന്റായി എ.ആർ.സതീഷിനേയും ജനറൽ സെക്രട്ടറിയായി സി.ജ്യോതിലക്ഷ്മിയേയും തിരഞ്ഞെടുത്തു. എസ്.ഇസ്ഹാക്ക്(വൈസ് പ്രസിഡന്റ്),ജി.മഹേഷ്(ജോയന്റ് സെക്രട്ടറി),യു.എസ്.സാജ്(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അസോസിയേഷൻ വാർഷിക ജനറൽ ബോർഡി ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. കോളേജ് ഗോൾഡൻ ജൂബിലി കാലയളവിൽ പ്രിൻസിപ്പലായിരുന്ന പ്രൊഫ.പി.ഒ.ജെ.ലാബയെ ചടങ്ങിൽ ആദരിച്ചു.