തിരുവനന്തപുരം: കേരളസർവകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 20 മുതൽ 24 വരെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്,മൂന്നാർ,ചെന്നൈ,ഡൽഹി സെന്ററുകളിൽ നടത്തും. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. ഫോൺ - 0471-2308328 ഇ-മെയിൽ- csspghelp2024@gmail.com
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം. അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ്,ബി.എസ്‌സി.മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ പ്രോജക്ട്,വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്,ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രോറോജക്ട്, വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 27 മുതൽ 30 വരെ അതത് കോളേജുകളിൽ നടത്തും.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.ഡെസ്., ജൂൺ 10 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.