തിരുവനന്തപുരം: എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്) തിരുവനന്തപുരം റീജിയണൽ ഡയറക്ടറായി കേണൽ എം എസ് നവൽഗട്ടി ചുമതലയേറ്റു. മറാത്ത ലൈറ്റ് ഇൻഫൻട്രി റെജിമെന്റ് ഓഫീസറാണ് അദ്ദേഹം. വിമുക്തഭട പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും അലോപ്പതി, ആയുഷ് ചികിത്സ ലഭ്യമാക്കുന്നത് ഇ.സി.എച്ച്.എസിലൂടെയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്രാദേശിക കേന്ദ്രങ്ങളുണ്ട്.