കോവളം : എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സംഘടിപ്പിച്ച ബാലജനയോഗം സംഗമം അരുവിപ്പുറം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. അരുവിപ്പുറം പുരുഷോത്തമൻ യൂണിയന് സംഭാവനയായി നൽകിയ ഗുരുദേവ പഠന പുസ്തകങ്ങൾ യൂണിയന് കീഴിലെ വിവിധ ശാഖകളിലെ ബാലജനയോഗം വിദ്യാർത്ഥികൾക്ക് യൂണിയൻ ഭാരവാഹികൾ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ, ഗുരുദേവ പ്രഭാഷകൻ അരുവിപ്പുറം സുരേന്ദ്രൻ, യൂണിയൻ ഭാരവാഹികളായ കരുങ്കുളം പ്രസാദ്, മണ്ണിൽ മനോഹരൻ, ഡോ. നന്ദകുമാർ, ശിവാസ് വാഴമുട്ടം, വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാമധു, വനിതാസംഘം യൂണിയൻ ചെയർമാൻ എച്ച്. സുകുമാരി, കൺവീനർ അനിതാ രാജേന്ദ്രൻ, അരുമാനൂർ ദീപു, സുജിത് വാഴമുട്ടം തുടങ്ങിയവർ സംസാരിച്ചു.