arrest

മലയിൻകീഴ്: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയെ നിരന്തരം മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.മച്ചേൽ കുരുവിൻമുകൾ സീതാലയം വീട്ടിൽ ജി.ദിലീപിനെയാണ് (29)പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വർഷം മുൻപും സമാനമായ രീതിയിൽ മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ദിലീപിനെതിരെ വധശ്രമത്തിന് മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയുമായി വീണ്ടും ചങ്ങാത്തത്തിലാകുകയും ഇരട്ടക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. രണ്ടുദിവസം മുൻപ് മദ്യപിച്ചെത്തിയ ദിലീപ് തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചതായി ഭാര്യ വീണ്ടും മലയിൻകീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ

എസ്.എച്ച്.ഒ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്തു.