തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മ വൈദികസംഘം ട്രസ്റ്റിന്റെ പത്താമത് വാർഷികസമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ നാളെ ഉച്ചയ്ക്ക് 2ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനന്ദ ഭദ്രദീപം തെളിക്കും. ടി.ആർ മനോജ് തന്ത്രി അദ്ധ്യക്ഷത വഹിക്കും.സ്വാമി ഋതംഭരാനന്ദ വൈദിക പഠനക്ളാസ് ഉദ്‌ഘാടനം ചെയ്യും.ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ സുഗതൻ തന്ത്രി അനുസ്മ‌രണ പ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥ സ്‌മരണിക പ്രകാശനം നിർവഹിക്കും.ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശിശുപാലൻ മുഖ്യപ്രഭാഷണം നടത്തും.വൈദികസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.അനിൽകുമാർ സ്വാഗതവും വൈദികസംഘം ട്രസ്റ്റ് ഖജാൻജി ശിവശൈലം ശൈലജ നന്ദിയും പറയും.