നെയ്യാറ്റിൻകര: ഓലത്താന്നി കാരുണ്യയിൽ റിട്ട. ഡെന്റൽ സിവിൽ സർജൻ ഡോ. എൻ.കെ.എസ്. വിൽസൻ (90 ) നിര്യാതനായി. ഭൗതിക ശരീരം ഇന്നു രാവിലെ 6 മണി മുതൽ 10 മണി വരെ സ്വവസതിയിൽ പൊതു ദർശനത്തിനായി വയ്ക്കുന്നതാണ്. സംസ്‌കാരം രാവിലെ 11:30 ന് തിരുവനന്തപുരം എം.എം. ചർച്ച് സെമിത്തേരിയിൽ.സുമംഗലയാണ് ഭാര്യ. മക്കൾ: മോളി വിൽസൻ, മിനി വിൽസൻ, ഇ ആർ അനി വിൽസൻ ( ഖത്തർ), മഞ്ചു വിൽസൻ, ഡോ. അജു വിൽസൻ (കുവൈറ്റ്). മരുമക്കൾ: ഡോ. സന്തോഷ് റോളൻഡ്സ് ( റോളൻഡ്സ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര), സ്‌നെൽ ദുരൈ (ബഹറിൻ), ഇ ആർ നിഷ ലിസ് വിൽസൻ ( വാട്ടർ അതോറിറ്റി), ഇ ആർ സജു പോൾ (ദുബായ്), ഡോ. സോണിയ എലിസബെത്ത് സാമുവൽ (കുവൈറ്റ്)